രാഹുല്‍ ഗാന്ധിയുടെ എതിരാളി വരുണ്‍ ഗാന്ധി | Oneindia Malayalam

2019-03-30 1

Varun Gandhi BJP candidate from Nehru Family
ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കച്ച മുറുക്കുമ്പോള്‍ എതിരാളികളുടെ കൂട്ടത്തില്‍ അതേ കുടുംബത്തിലെ തന്നെ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയുമുണ്ട്. മനേക ഗാന്ധി കേന്ദ്ര മന്ത്രിയാണ്. മകന്‍ വരുണ്‍ സുല്‍ത്താന്‍പൂരില്‍ നിന്നുളള ബിജെപി എംപിയും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ അത്തരം പ്രചാരണങ്ങളേറുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രിയങ്ക ഗാന്ധിക്കാണ് വരുണിനെ കോണ്‍ഗ്രസിലേക്ക് അടര്‍ത്തിയെടുക്കാനുളള ചുമതല എന്നും വാര്‍ത്തകളുണ്ട്.